ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു; ജൂൺ 16 ന് കാസർകോട് അടക്കം അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുൻകരുതൽ നടപടി സ്വീകരിച്ച് ജില്ലാ കളക്ടർമാർ

You are currently viewing ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു; ജൂൺ 16 ന് കാസർകോട് അടക്കം അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുൻകരുതൽ നടപടി സ്വീകരിച്ച് ജില്ലാ കളക്ടർമാർ

കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, ജില്ലയിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ റെഡ് അലർട്ട് തുടരുകയാണ്. നാളെ ജൂൺ 16 തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി.

ഈ സാഹചര്യത്തിൽ, ജില്ലയിലെ കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് നാളെ തിങ്കൾ ജൂൺ 16 ന് അവധി പ്രഖ്യാപിച്ചത്. ഇതോടെ കാസര്‍കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

0Shares