
കാസർഗോഡ്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 44 സ്കൂളിലെ സൗഹൃദ ലീഡർമാർക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് ചെറുവത്തൂർ കദളിവനത്ത് ആരംഭിച്ചു. ക്യാമ്പ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്തു. കുട്ടമത്ത് സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ. പി ഗീത അധ്യക്ഷത വഹിച്ചു. അനീഷ് കുമാർ, ബിജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ കോഓർഡിനേറ്റർ കെ.മേയ്സൺ സ്വാഗതവും വിദ്യാഭ്യാസ ജില്ല കൺവീനർ സി.പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. നവംബർ 14 ന് ക്യാമ്പ് സമാപിക്കും.
