Categories
സ്‌കൂളില്‍ നിന്ന് ക്രിസ്മസ് പുതുവര്‍ഷ ചങ്ങാതിക്കൂട്ടമെത്തി; ബ്ലസിയുടെ ക്രിസ്മസ് ആഘോഷം അതിരില്ലാത്ത സന്തോഷമായി വര്‍ണ്ണപ്പകിട്ടായി
ശനിയാഴ്ച്ച ഏഴ് ബി.ആര്‍.സികളുടെയും നേതൃത്വത്തില്‍ വിവിധ കുട്ടികളുടെ വീട്ടില്‍ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.
Trending News





കാസർകോട്: ബദിയടുക്ക കെടിഞ്ചിയിലെ ബ്ലസി ബേബിക്ക് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം എന്നും ഓര്‍മയിലുണ്ടാകും. ആശംസ കാര്‍ഡുകളും, കേക്കും, ബലൂണുകളും, ക്രിസ്മസ് അപ്പൂപ്പനും കരോളുമായി സ്‌കൂളിലെ കൂട്ടുകാരത്തിയപ്പോള്‍ ബ്ലസിക്ക് അതിരില്ലാത്ത സന്തോഷമായി. പിന്നെ കൂട്ടുകാരോടൊപ്പം കേക്ക് മുറിച്ച് ബ്ലസിയും മാതാപിതാക്കളും കരോളില്‍ പങ്കുചേര്‍ന്നു. ജി.എച്ച്.എസ്.എസ് പെര്‍ഡാലയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ബ്ലസി ബേബി.
Also Read
സെറിബ്രല്‍ പള്‍സി ബാധിച്ചതിനാല്‍ സ്‌കൂളില്‍ പോകുന്നത് വളരെ വിരളമാണ്. ഇതിനെ തുടര്‍ന്നാണ് സമഗ്ര ശിക്ഷാ കേരള, കാസര്‍കോട്, ബി.ആര്‍.സി കുമ്പളയുടെ നേതൃത്വത്തില്‍ ബ്ലസിയുടെ വീട്ടില്‍ ക്രിസ്മസ് പുതുവര്‍ഷ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്.
പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടും സ്‌കൂളില്‍ ഹാജരാവാന്‍ പറ്റാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് എസ്.എസ്.കെ വീട്ടില്‍ തന്നെ വിദ്യാഭ്യാസം നല്‍കി വരുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലും അധ്യാപകര്‍ വീടുകളിലെത്തി പാഠങ്ങള്‍ പഠിപ്പിക്കും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഇത്തരം കുട്ടികളുടെ വീട്ടില്‍ ഓണക്കാലത്ത് എസ്.എസ്.കെയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഓണച്ചങ്ങാതി എന്ന പേരില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ ക്രിസ്മസ് കാലത്ത് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്.

ജില്ലയില്‍ എല്ലാ ബി.ആര്‍.സിയുടെ കീഴിലും ക്രിസ്മസ് പുതുവര്‍ഷ ചങ്ങാതിക്കൂട്ടം നടന്നുവരികയാണ്. ശനിയാഴ്ച്ച ഏഴ് ബി.ആര്‍.സികളുടെയും നേതൃത്വത്തില്‍ വിവിധ കുട്ടികളുടെ വീട്ടില്‍ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.
ബദിയടുക്കയില്‍ നടന്ന ചങ്ങാതിക്കൂട്ടം പരിപാടിയില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡി.നാരായണ, ജി.എച്ച്.എസ് പെര്‍ഡാല പ്രഥമാധ്യാപകന്‍ രാജഗോപാലാ, ബദിയടുക്ക പോലീസ് സ്റ്റേഷന്‍ എസ്.ഐ.വിനോദ് കുമാര്‍, ബി.ആര്‍.സി കുമ്പള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജെ.ജയറാം ,ജി.എച്ച്.എസ് പെര്‍ഡാല സ്റ്റാഫ് സെക്രട്ടറി എം.എ.റിഷാദ്, പി.ടി.എ വൈസ് പ്രസിഡണ്ട് രാമ, ജി.എച്ച്.എസ് പെര്‍ഡാലയിലെ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sorry, there was a YouTube error.