Categories
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടന്നു; സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു
Trending News


കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന ആശയത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022- 27 പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളിൽ നടന്ന വികസന സെമിനാർ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻ്റെ എല്ലാ ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
Also Read

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ കരട് പദ്ധതി രേഖ അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മാരായ എസ്. പ്രീത, പി. ലക്ഷ്മി എം. കുമാരൻ, എൽ.എസ്. ജി.ഡി.ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ, ബ്ലാക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് ചർച്ച, അവതരണം എന്നിവയ്ക്ക് ശേഷം പദ്ധതി ക്രോഡീകരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത സ്വാഗതവും സെക്രട്ടറി എസ്. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.