Categories
അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Trending News


വെള്ളിക്കോത്ത് : അജാനൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന് പ്രസിഡണ്ട് ടി ശോഭ വൈസ് പ്രസിഡണ്ട് കെ സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. കൃഷ്ണൻ മാസ്റ്റർ കെ.മീന, ഷീബ ഉമ്മർ, ഇർഷാദ്, കെ.രവീന്ദ്രൻ, മധു, ടി. ഷൈജു എന്നിവർ നേതൃത്വം നൽകി. മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ഇഫ്താർ സംഗമത്തിൽ അണിചേർന്നു.
Also Read

Sorry, there was a YouTube error.