Categories
കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പ്രതി ആകാശ് റിമാൻഡിൽ; രണ്ടുപേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; എസ്എഫ്ഐ നേതാവും..
Trending News


കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തത്. കഞ്ചാവിൻ്റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ ഇന്നലെ രാത്രിയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. ഇതിലാണ് രണ്ടുമുറികളിൽ നിന്നായി 2 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് പ്രതികൾ. പോലീസ് രണ്ട് കേസുകളാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ കേസ് 1.909 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്ത മുറിയിലെ ആകാശിൻ്റെ പേരിലാണ്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടി കഞ്ചാവ് സൂക്ഷിച്ചു എന്നാണ് കേസ്. മറ്റൊരു കേസ് 9.70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലാണ്. ഇതിലെ പ്രതികളായ ആദിത്യന്‍, അഭിരാജ് എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. എസ്എഫ്ഐയുടെ നേതാവും യൂണിയന്‍ സെക്രട്ടറിയുമാണ് അഭിരാജ്. ചെറിയ അളവാണ് അഭിരാജുണ്ടായിരുന്ന മുറിയില്‍ നിന്ന് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് പോലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും കോളേജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Also Read

Sorry, there was a YouTube error.