
കാസറഗോഡ്: കമ്പനിയുടെ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനായി 1.5 കോടി രൂപ ഈ സാമ്പത്തിക വർഷം പ്രവർത്തന മൂലധനമായി കമ്പനിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ഇതിനു പുറമെ നഷ്ടം നികത്താൻ മാർക്കറ്റിംഗ്, ഫിനാൻസ് വിഭാഗങ്ങളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും കമ്പനിയുടെ ഉന്നമനത്തിനായി കൺസൾട്ടന്റുമാരെ ലഭ്യമാക്കിയതായും കൂടുതൽ ഉപഭോക്താക്കളിലേക്ക് കമ്പനിയുടെ ഉൽപ്പന്നം വിൽക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും നിയമസഭയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. ആൾട്ടർനേറ്റുകളാണ് കെല്ലിൽ ഉൽപ്പാദിപ്പിക്കുന്ന പ്രധാന ഉൽപ്പന്നം റെയിൽവേയിലും മറ്റു പൊതു ആവശ്യങ്ങൾക്കുമാണ് ഇവ ഉപയോഗിക്കുന്നത്. കമ്പനിയിൽ ഇപ്പോൾ 74 ജീവനക്കാർ ജോലി ചെയ്യുന്നു. ഇവർക്ക് ശമ്പളത്തിനായി മാസംതോറും ഏകദേശം 33 ലക്ഷം രൂപ ആവശ്യമുണ്ട്. ശമ്പളയിനത്തിൽ നിലവിൽ കുടിശ്ശികയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പിരിഞ്ഞുപോയ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, പി.എഫ്, മറ്റു ഇനങ്ങൾ എന്നിവയിലായി പി.എഫിൻ്റെ പലിശ കൂടാതെ കമ്പനിയുടെ സ്റ്റാറ്റ്യൂട്ടറി കുടിശ്ശികകൾ തീർപ്പാക്കുന്നതിന് 105 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ടെന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മാത്രമേ ബാക്കി കുടിശ്ശിക നൽകുവാൻ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളുവെന്നും വ്യവസായ മന്ത്രി എം.എൽ.എയെ അറിയിച്ചു.
