Categories
കെ സെവൻസ് സോക്കർ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ 5 മുതൽ ദുർഗ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി. കെ. നിഷാന്ത് അധ്യക്ഷനായി. കെ. സബീഷ്, ശിവജി വെള്ളിക്കോത്ത്, എം.കെ. വിനോദ്കുമാർ, എൻ. പ്രിയേഷ്, വിപിൻ ബല്ലത്ത് എന്നിവർ സംസാരിച്ചു. വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
Also Read

Sorry, there was a YouTube error.