Categories
ഖത്തർ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാൻ റിലീഫ് -2025 വിതരണം ചെയ്തു
Trending News


കാസറഗോഡ്: നെല്ലിക്കുന്ന് മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി ഓഫീസിൽ ഇന്ന് ജുമാ നമസ്‍കാര ശേഷം നടന്ന ചടങ്ങിൽ വെച്ച് ഖത്തർ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മഹല്ലിൽ അർഹതപ്പെട്ട 135ൽ പരം കുടുംബങ്ങൾക്കായുള്ള റമദാൻ റിലീഫ്-2025 വിതരണം ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ സലാം, മുൻ പ്രസിഡന്റ് അബ്ദു തൈവളപ്പ്, മുൻ വൈസ് പ്രസിഡന്റ് ബഷീർ ബെണ്ടിച്ചാൽ, സീനിയർ അംഗം മുഹമ്മദ്‌കുഞ്ഞി എന്നിവരിൽ നിന്നും തുക സ്വീകരിച്ച് കൊണ്ട് നെല്ലിക്കുന്ന് മൂഹിയുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡണ്ട് ജനാബ് എൻ.കെ. അബ്ദു റഹ്മാൻ ഹാജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഇബ്രാഹിം എൻ.യു, ഹമീദ്, അസീം, മഹമൂദ് തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.