Categories
ജില്ലയിലെ 38 പഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച പരിപാടി; വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ സമാപിച്ചു
Trending News





പെരിയ: കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം, സി.പി.സി.ആർ.ഐ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസിത് കൃഷി സങ്കൽപ് അഭിയാൻ പരിപാടി സമാപിച്ചു. കാസർഗോഡ് ജില്ലയിലെ 38 പഞ്ചായത്തുകളിലും മെയ് 29മുതൽ ജൂൺ 12 വരെയാണ് പരിപാടി സംഘടിപ്പിച്ചത്. വികസിത് കൃഷി സങ്കൽപ് അഭിയാൻൻ്റെ ഉദ്ദേശമായ കർഷകരിലേക്ക് പുത്തൻ സാങ്കേതിക വിദ്യകൾ നേരിട്ട് എത്തിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനു അനുസൃതമായി ദേശീയ കാർഷിക ഗവേഷണ കൗൺസിലിൻ്റെ ഗവേഷണ പദ്ധതികൾ വിപുലീകരിക്കുന്നതിനും ലഷ്യമിട്ട് ശാസ്ത്രഞ്ജർ കർഷകാരുമായി നേരിട്ട് സംവദിച്ചു. രാജ്യവ്യാപകമായി നടത്തപ്പെട്ട ഈ ക്യാമ്പയിനിൽ ദേശീയ കാർഷിക ഗവേഷണ കൗൺസിലിൻ്റെ കീഴിലുള്ള 113 ഗവേഷണ സ്ഥാപനങ്ങൾ, 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കേന്ദ്ര സംസ്ഥാന കൃഷി വകുപ്പുകൾ എന്നിവ പങ്കുചേർന്നു. ക്യാമ്പയിൻ്റെ സമാപന ചടങ്ങ് കോടോം ഉദയപുരത്തുള്ള ഗ്രാമലക്ഷ്മി എഫ്.പി.ഒ യുടെ ഹാളിൽ വെച്ചാണ് നടന്നത്.
Also Read
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമലക്ഷ്മി എഫ്.പി.ഒ MD ഇ.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.കെ ബാലചന്ദ്ര ഹെബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. കാസറഗോഡ് കൃഷി വീജ്ഞാന കേന്ദ്രം മേധാവി ഡോ. മനോജ് കുമാർ ടി.എസ് സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. പി.വി. ശ്രീലത (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പരപ്പ), കുഞ്ഞികൃഷ്ണൻ (വാർഡ് മെമ്പർ), അനില മാത്യു (അഗ്രികൾചർ ഡെപ്യൂട്ടി ഡയറക്ടർ കാസർഗോഡ്), ഹരിത കെ. വി (കൃഷി ഓഫീസർ കോടോം ബെളൂർ) എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഡോ: കെ.ബി. ഹെബ്ബാർ (ഡയറക്ടർ സി.പി.സി.ആർ.ഐ), ഡോ. മനോജ്‌കുമാർ ടി.എസ് (കൃഷി വിജ്ഞാന കേന്ദ്രം മേധാവി), ഡോ. നീതു കെ.സി (സി.ഐ.എഫ്.ടി കൊച്ചി) ഡോ. ബെഞ്ചമിൻ മാത്യു (എസ്.എം.എസ് കൃഷി വീജ്ഞാന കേന്ദ്രം കാസറഗോഡ്) എന്നിവർ കർഷക, ശാസ്ത്രജ്ഞ മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിച്ചു. ടോം മാത്യു (ഡയറക്ടർ ഗ്രാമലക്ഷ്‌മി എഫ്.പി.ഒ) പരിപാടിക്ക് നന്ദി പറഞ്ഞു. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന കൃഷി സങ്കൽപ്പ് അഭിയാൻ പരിപാടിയിൽ ഉരു തിരിഞ്ഞ കർഷകരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ദേശീയ കാർഷിക ഗവേഷണ കൗൺസിലിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Sorry, there was a YouTube error.