
ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അബു ഹൈൽ
കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ “തിരുനബി സ്നേഹ ലോകം” എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു. അൽ ഹിദായ ഇസ്ലാമിക് സെന്റർ ഡയറക്ടറും പ്രമുഖ പ്രഭാഷകനുമായ ഉസ്താദ് അബ്ദുൽ ബാരി ഹുദവി മുഖ്യപ്രഭാഷണം നടത്തി.


ലോകത്തിന് സ്നേഹവും സമാധാനവും പകര്‍ന്ന്, ജനതയ്ക്കായി ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാതൃകയായി ജീവിച്ച പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിതം മാതൃകയാക്കണം, എന്നും നബി ചര്യ പിൻപറ്റി ജീവിച്ചവർക്കാണ് വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ഹുസ്സൈനാർ എടച്ചാക്കൈ, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷർ ഡോക്ടർ ഇസ്മായിൽ തുടങ്ങിയവരും നിരവധി പ്രവർത്തകരും സംബന്ധിച്ചു. ദുബൈ നജാത്തുൽ ഇസ്ലാം സംഘത്തിൻ്റെ സ്വലാത്ത് മജ്‌ലിസിന് സാബിത്ത് ഹുസൈൻ പള്ളിക്കാൽ, റാഷിദ് ഹനീഫ്, ബാസിത്ത് മൂസ, ഷഫീഖ് കൈനോത്ത്, അഹമ്മദ് ഷിഹാൻ മംഗളൂർ, സാബിത് പി.സി എന്നിവർ നേതൃത്വം നൽകി.
