
കാസർകോട്: മൂന്ന് ഇംഗ്ലീഷ് റൈമുകളും ഇംഗ്ലീഷ് അക്ഷരമാലയും, ശരീരത്തിലെ 14 ഭാഗങ്ങളും രൂപങ്ങൾ, ജലജന്ധുക്കൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, ഭക്ഷ്യവസ്തുക്കൾ, നിറങ്ങൾ, പ്രാണികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന 160 വിവിധ ചിത്രങ്ങളും 4 മിനിട്ട് കൊണ്ടാണ് തിരിച്ചറിയുകയും പേരിടുകയും ചെയ്തത്. കാസർകോട് കോഹിനൂർ ട്രാവെൽസിലെ അണങ്കൂർ സ്വദേശി യൂസുഫ് അഷ്ഫാക് കോഹിനൂറിൻ്റെയും, നെല്ലിക്കുന്നിലെ നൗറിൻ ഷംനാ സിൻ്റെയും രണ്ട് വയസ്സും രണ്ട് മാസം പ്രായമുള്ള മർയം അമാനി അഷ്ഫാക് ആണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചെത്.
