Categories
പട്ട്ളയിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു സാദിഖ്; തോട് കരകവിഞ്ഞൊഴുകുന്നത് വിനയായി; പ്രവാസി യുവാവിൻ്റെ മരണം ഇരു നാടിനെയും കണ്ണീരിലാക്കി
Trending News





ഉദുമ(കാസറഗോഡ്): ഭാര്യ വീട്ടിൽ എത്തിയ പ്രവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടി അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (37) ണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഭാര്യയുടെ വീടായ മധൂർ പട്ട്ള മൊഗറിൽ എത്തിയ സാദിഖ് ഭാര്യ സഹോദരനൊപ്പം ബന്ധുവീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. കനത്ത മഴയിൽ തോട് കരകവിഞ്ഞൊഴുകുന്നത് വിനയായി. കാൽ വഴുതി വെള്ളത്തിൽ വീണു. ഉടൻ സാദിഖ് കരക്ക് കയറാൻ ശ്രമിചെങ്കിലും സാധിച്ചില്ല. അടിയൊഴുക്ക് തോട്ടിലേക്ക് എത്തിച്ചു.


രക്ഷിക്കാൻ ശ്രമിച്ച ഭാര്യ സഹോദരനും ഒഴിക്കിൽപെട്ടെങ്കിലും അടുത്തുള്ള പോസ്റ്റിൽ പിടിച്ച് രക്ഷപെട്ടു. ഏറെ നേരം നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. തോടും റോഡും വഴികളും തിരിച്ചറിയാൻ പറ്റാത്ത വിധമാണ് പ്രദേശത്ത് ഇപ്പോൾ വെള്ളമുള്ളത്. ദുബൈയിൽ ജോലിയുള്ള സാദിഖ് ഉടൻ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: ഫർസാന പട്ള. മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന. സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്, സബാന. സാദിഖിൻ്റെ മരണവാർത്ത പട്ട്ളയിലും സ്വന്തം നാടായ പാലാകുന്നിലും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Sorry, there was a YouTube error.