
ദില്ലി: ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു എന്നാണ് വിവരം. ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു സംഘം. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ദുർഘടമായ വന മേഖലയിലാണ് വിമാനം തകർന്നുവീണത്.
