Trending News





ലക്‌നോ: പ്രയാഗ്‌രാജില്‍ കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ പത്തു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രയാഗ്രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയില്‍ വച്ച് അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തിൽപെട്ടത്. ത്രിവേണീ സംഗമ സ്‌നാനത്തിനു പോകുകയായിരുന്നു സംഘം. മധ്യപ്രദേശിലെ രാജ്ഗഡില്‍നിന്നു വന്ന ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വരൂപ് റാണി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read

Sorry, there was a YouTube error.