കനത്ത മഴ തുടരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം, ഏതൊക്കെ മേഖലകളിൽ.? കൂടുതൽ അറിയാം..

You are currently viewing കനത്ത മഴ തുടരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം, ഏതൊക്കെ മേഖലകളിൽ.? കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. തുടർച്ചയായി മഴയുള്ളതിനാൽ മലയോരമേഖലകളിലുള്ളവരും പുഴയോരത്തുള്ളവരും താഴ്ന്ന പ്രദേശത്തും കടലോരത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

0Shares