
കൊറോണ ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് നിലനില്‍ക്കുന്നത്. ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടം കൂടിയാണിത്. ഈ അവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 700 നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കുമെന്നും നിലവിലെ പി.എസ്.സി ലിസ്റ്റില്‍ നിന്നാകും നിയമനം നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. തോടൊപ്പം തന്നെ ഏപ്രില്‍ 30 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെക്കാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.
