Trending News





ഇന്റര്‍നെറ്റ് വിതരണ മേഖലയേയും ബാധിച്ച് കോവിഡ് 19. ഐ.ടി മേഖലയടക്കം ഭൂരിഭാഗം കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയര്‍ന്നു. ഇതോടെ നെറ്റ് വര്‍ക്ക് ജാം ആകുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വന്‍കിട ഐ.ടി കമ്പനികളുടെ ഡേറ്റ സെന്ററുകളോട് ചേര്‍ന്ന് ജോലി എടുത്തിരുന്നവരെല്ലാം വീടുകളിലേക്ക് മാറിയതോടെ ഉയര്‍ന്ന സ്പീഡില്‍ ഉള്ള ഇന്റര്‍നെറ്റ് ഉപയോഗം ആവശ്യമായി വന്നു.
Also Read

വീട്ടിലിരുന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിച്ചു. ഇതുകൂടാതെ പഠന ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയായി. ലോകത്തെമ്പാടുമായി ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ബാന്റ് വിഡ്ത്ത് 40 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Sorry, there was a YouTube error.