സർക്കാർ ഉദ്യോഗസ്ഥയായ വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററും പിടിച്ച് മാർക്കറ്റിൽ യുവാവ്; വീഡിയോ വൈറൽ

You are currently viewing സർക്കാർ ഉദ്യോഗസ്ഥയായ വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററും പിടിച്ച് മാർക്കറ്റിൽ യുവാവ്; വീഡിയോ വൈറൽ

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവാണ്. എനിക്ക് സർക്കാർ ഉദ്യോ​ഗസ്ഥയായ ഒരു വധുവിനെ വേണം. സ്ത്രീധനം ഞാൻ കൊടുത്തോളാം എന്നായിരുന്നു യുവാവ് കയ്യിൽ പിടിച്ച പോസ്റ്ററിൽ ഹിന്ദിയിൽ എഴുതിയിരുന്നത്.

സംഭവത്തിൻ്റെ വീഡിയോ സുശാന്ത് പീറ്റർ എന്നൊരു ട്വിറ്റർ യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് വരുന്നതാണ് വീഡിയോ. വീഡിയോയുടെ കാപ്ഷനിലാണ് സംഭവം മധ്യപ്രദേശിലാണ് നടക്കുന്നത് എന്ന് വ്യക്തമാക്കിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അനവധിപ്പേരാണ് വീഡിയോ കണ്ടത്.

പലർക്കും ഇത് കണ്ട് ചിരിയടക്കാൻ ആയില്ല എന്നതാണ് വാസ്തവം. അനവധി കമന്റുകളും വീഡിയോയ്ക്ക് വന്നു. ഏതായാലും ഈ വീഡിയോ വല്ല പ്രാങ്കുമാണോ അതോ സീരിയസായി യുവാവ് വധുവിനെ തേടുക തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.

0Shares