Trending News





തൃശ്ശൂർ: തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവും ഭാര്യയും രണ്ടുമക്കളും അടങ്ങിയ കുടുംബമാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
Also Read

രണ്ടുപേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണങ്ങൾ വ്യക്തമല്ല. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി. നാട്ടുകാർ ഓടിക്കൂടി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Sorry, there was a YouTube error.