Categories
ചെർക്കളം ഓർമ്മ’ ഇനി ചെമ്മനാട് പഞ്ചായത്ത് ലൈബ്രറിയിലും
Trending News





ചെമ്മനാട്: മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ ഓർമ്മക്കായി ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പുറത്തിറക്കിയ ചെർക്കളം ഓർമ്മ എന്ന് സ്മരണിക വായനക്കാർക്ക് ഇനി ചെമ്മനാട് പഞ്ചായത്ത് ലൈബ്രറിയിലും ലഭ്യമാവും. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളത്തിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ സ്മരണിക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ, സ്മരണിക ചീഫ് എഡിറ്റർ അമീർ പള്ളിയാൻ, സെക്രട്ടറി ബി. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
Also Read

Sorry, there was a YouTube error.