സര്‍‌ക്കാർ വക ഗോതമ്പില്‍ മണ്ണും കോണ്‍ക്രീറ്റും; മാലിന്യം കലര്‍ത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്, മായം കലര്‍ത്തിയത് ഏഴുലക്ഷം കിൻ്റെല്‍ ഗോതമ്പില്‍

You are currently viewing സര്‍‌ക്കാർ വക ഗോതമ്പില്‍ മണ്ണും കോണ്‍ക്രീറ്റും; മാലിന്യം കലര്‍ത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്, മായം കലര്‍ത്തിയത് ഏഴുലക്ഷം കിൻ്റെല്‍ ഗോതമ്പില്‍

ഭോപ്പാല്‍: സര്‍ക്കാര്‍ സംഭരിക്കുന്ന ഗോതമ്പിൻ്റെ ഭാരം കൂട്ടുന്നതിനായി മണ്ണും കോണ്‍ക്രീറ്റും കൂട്ടിക്കല‌ര്‍ത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ സാത്ന ജില്ലയിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗോതമ്പ് ചാക്കിൻ്റെ ഭാരം കൂട്ടുന്നതിനായാണ് ഇത്തരത്തില്‍ മണ്ണും കോണ്‍ക്രീറ്റും കൊണ്ട് കൂട്ടിക്കലര്‍ത്തുന്നത്.

ബാന്ദ ഗ്രാമത്തിലുള്ള ഒരു സംഭരണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് വിവരം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏഴുലക്ഷം ക്വിൻ്റെല്‍ ഗോതമ്പാണ് ഈ കേന്ദ്രത്തില്‍ എത്തിച്ചതിന് ശേഷം മണ്ണും കോണ്‍ക്രീറ്റും കലര്‍ത്തിയത്. ഇത് ചാക്കുകളിലാക്കിയതിന് ശേഷം മറ്റു ജില്ലകളിലേയ്ക്ക് എത്തിക്കും. സംഭവം വിവാദമായതിന് പിന്നാലെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കേരളത്തിലേക്ക് എത്തുന്ന റേഷൻ ധാന്യങ്ങളിലും ഇങ്ങനെ ധാരാളം മാലിന്യങ്ങൾ ചേർത്താണ് എത്തുന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

0Shares