Trending News


ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റിസോർട്ടിൽ നടത്തിയ ഫാഷൻ ഷോ വിവാദത്തിൽ. റമളാൻ മാസത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിലാണ് വിവാദം. മുഖ്യമന്ത്രി ഉമർ അബ്ദുല്ല മറുപടി നൽകണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നു. ബി.ജെ.പി സംഭവം നിയമ സഭയിൽ ഉന്നയിച്ചു. മുഖ്യമന്ത്രി അറിഞ്ഞുള്ള സംഭവമാണിതെന്നും മുഖ്യമന്ത്രിയുടെ ബന്ധുവിൻ്റെതാണ് ഈ റിസോർട്ടെന്നും ആഞ്ഞടിച്ചു. സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കാശ്മീർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തൻ്റെ അറിവിലുള്ള സംഭവമല്ല ഇതെന്നും ടുറിസത്തിൻ്റെ മറവിൽ അഴിഞ്ഞാടാൻ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റംസാൻ കാലത്ത് ഗുൽമാർഗിൽ നടന്ന ഫാഷൻ ഷോ വിവാദമായതോടെ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഒമർ സർക്കാർ ആവശ്യപ്പെട്ടു.
Also Read

Sorry, there was a YouTube error.