
കാസർകോട്: കർഷക സമരഭടന്മാരുടെ ഇച്ഛാശക്തിക്കു മുന്നിൽ കോർപ്പറേറ്റ് ഭീമന്മാർ ഒരുക്കിയ വൻ ഗൂഢാലോചന പൊട്ടിച്ചിതറിയ കാഴ്ച അഹങ്കാര ധാർഷ്ട്യത്തിൻ്റെ പത്തിക്ക് കർഷക ജനത നൽകിയ വൻ പ്രഹരമാണെന്ന് കർഷക സമരഭടന്മാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. കോൺഗ്രസ് (എസ്) കാസർകോട് ജില്ല കമ്മിറ്റി യോഗം ചെറുവത്തൂരിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി ഗോവിന്ദൻ, കെ.വി പുരുഷോത്തമൻ, കൂലേരി രാഘവൻ, പ്രമോദ് കരുവളം, ടി.വി വിജയൻ മാസ്റ്റർ, കെ. ജനാർദ്ദനൻ, കെ. ജയചന്ദ്രൻ, എൻ.സുകുമാരൻ, ടി. ശ്രീധരൻ, പി.കെ.മോഹനൻ, എൻ.വി മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. ഈ മാസം 28ന് ബേക്കൽ പാർക്കിൽ നാക്കുന്ന കാസർകോട് ജില്ലാ പ്രവാസി കോൺഗ്രസ് (എസ്) കുടുംബ സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു.
