Categories
കാലവർഷക്കെടുതിയിൽ ദേശീയപാത തകർന്നു; ഭയാശങ്കയിൽ പൊതുജനം; മേഘ- നിർമ്മാണ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
Trending News





മേൽപറമ്പ്(കാസറഗോഡ്): കേന്ദ്ര-കേരള സർക്കാറുകൾ അവകാശം ഉറപ്പിക്കലിൽ റീൽ ഇടുമ്പോൾ തന്നെ കാലവർഷക്കെടുതിയിൽ നിർമ്മാണത്തിലുള്ള ദേശീയപാത തകരുകയും മതിലിടിയുകയും റോഡിൻ്റെ മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ നിർമ്മാണ കമ്പനിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നു. ദേശീയ പാതയിലെ സർവ്വീസ് റോഡുകൾ പാടെ തകരുന്ന് ഇല്ലാതായ അവസ്ഥയിലാണ്. ഇതുവഴിയുള്ള പൊതുജന യാത്ര ഭയാശങ്കയിലും ദുസ്സഹവുമാണ്. ഇതിന് ഉത്തരവാദികളായ ചട്ടഞ്ചാൽ റീച്ചിലെ നിർമ്മാണകമ്പനി മേഘാ- കമ്പനിക്കെതിരെ നടപടി അവശ്യേപെട്ടാണ് മുസ്ലിം ലീഗ് രംഗത്ത് വന്നത്. ദേശീയപാതയിൽ വലിയ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദുമ നിയോജക മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം സർക്കാറിനോട് നടപടി ആവശ്യപ്പെട്ടു. വലിയൊരു ദുരന്തം വരുന്നതിന് മുമ്പേ റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ പ്രകൃതിക്ഷോഭത്തിന് ഇരയായ കർഷകർക്കും ഈ മഴക്കെടുതിയിൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ തകർന്നവർക്കും അന്വേഷണ വിധേയമാക്കി മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, കീഴൂർ അബ്ദുല്ല കുഞ്ഞി, സി.എച്ച്.അബ്ദുല്ല പരപ്പ, സോളാർ കുഞ്ഞഹമ്മദ് ഹാജി, പി.എച്ച്. ഹാരിസ് തൊട്ടി, ഖാദർ കാത്തിം, അബ്ദുൽ ഖാദർ കളനാട്, ബി.എം.അബൂബക്കർ ഹാജി, ടി.ഡി.കബീർ, മൻസൂർ മല്ലത്ത്, ഹമീദ് കൂണിയ, കാപ്പിൽ മുഹമ്മദ് ഷിയാസ്, ഹസൈനാർ ഹാജി, ഹമീദ് ബേങ്ക്, ഷാഫി മൗവ്വൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Sorry, there was a YouTube error.