കുട്ടികൾക്കായി ഉച്ചഭക്ഷണം; ജനകീയ കലവറയിലേക്ക് ജനമൈത്രി പോലീസിൻ്റെ കൈത്താങ്ങ്

  • Post category:local news
  • Reading time:1 min read
You are currently viewing കുട്ടികൾക്കായി ഉച്ചഭക്ഷണം;  ജനകീയ കലവറയിലേക്ക് ജനമൈത്രി പോലീസിൻ്റെ കൈത്താങ്ങ്

ബദിയടുക്ക/ കാസർകോട് : ജി. എച്ച്. എസ് പെർഡാലയിൽ ആരംഭിച്ച ജനകീയ കലവറയിലേക്ക് പിന്തുണയുമായി ബദിയടുക്ക ജനമൈത്രി പോലീസും. കുട്ടികൾക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണത്തിനായി ആരംഭിച്ച ജനകീയ കലവറയിലേക്ക് പോലീസ് പച്ചക്കറി സാധനങ്ങളാണ് എത്തിച്ചു നൽകിയത്.

ബദിയടുക്ക പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ കെ. പിയും സംഘവുമാണ് സ്കൂളിലെത്തി ഹെഡ് മാസ്റ്റർ രാജഗോപാലക്ക് സാധനങ്ങൾ കൈമാറിയത്. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കരോടി ചടങ്ങിൽ സംബന്ധിച്ചു.

0Shares