Categories
local news news

കര്‍ഷക ദിനം; മികച്ച കര്‍ഷകരെ കാസറഗോഡ് നഗരസഭ ആദരിച്ചു

കാസറഗോഡ്: കാസറഗോഡ് നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് – കർഷക ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കോൺഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സര്‍വ്വീസില്‍ നിന്നും വിരമിച്ച കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.പി. ശ്രീജ,മുതിർന്ന കർഷകരായ ബി പുരുഷോത്തം റാവു,നാരായണ ഷെട്ടി കെ,ജൈവകര്‍ഷകന്‍ ഡോ.ഉദയശങ്കര ഭട്ട്,മട്ടുപ്പാവ് കർഷക ഖദീജത്ത് ഷംസാദ്,ഫലവൃക്ഷ കര്‍ഷക ജുവൈരിയാ ഹനീഫ്,എസ്.സി കർഷകത്തൊഴിലാളി സുനിത എ,അലങ്കാര ചെടി നിർമാണത്തിൽ മികവ് തെളിയിച്ച കർഷക സറീന ഖാദര്‍,യുവകര്‍ഷകന്‍ ശ്രീജിഷ് കെ,കർഷക വിദ്യാർത്ഥി അഖിൽ പി,സ്ഥാപന പച്ചക്കറി കൃഷിയിൽ മികച്ച നിലവാരം പുലര്‍ത്തിയ കാസര്‍കോട് ഫയര്‍ ആന്റ് റെസ്ക്യു സ്റ്റേഷന്‍ എന്നിവരെ ആദരിച്ചു. ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റീത്ത ആര്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്,വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ രജനി കെ,നഗരസഭാ കൗൺസിലര്‍മാരായ രമേഷ് പി,ലളിത എം,രഞ്ജിത,നഗരസഭ സെക്രട്ടറി ജസ്റ്റിന്‍ പി.എ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ശിവപ്രസാദ് കെ.വി പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ജയചന്ദ്രന്‍ കെ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *