കള്ളവോട്ട് വിവാദത്തിൽ കുഴങ്ങി ബി.ജെ.പി നേതാക്കൾ; സുരോഷ് ഗോപിയുടെ വിജയത്തിൽ സംശയമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് കെ സുരേന്ദ്രൻ; മാധ്യമങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

You are currently viewing കള്ളവോട്ട് വിവാദത്തിൽ കുഴങ്ങി ബി.ജെ.പി നേതാക്കൾ; സുരോഷ് ഗോപിയുടെ വിജയത്തിൽ സംശയമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് കെ സുരേന്ദ്രൻ; മാധ്യമങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂര്‍: കള്ളവോട്ട് വിവാദത്തിൽ കുഴങ്ങി ബിജെപി നേതാക്കൾ. സുരോഷ് ഗോപിയുടെ വിജയം സംബന്ധിച്ച കാര്യങ്ങളിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ബിജെപിക്ക് സാദിക്കുന്നില്ല. അതേസമയം കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി ഇന്ന് തൃശൂരിലുണ്ട്. 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. ഇന്നലെ രാത്രി സി.പി.എം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെ കാണാനായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരെ സുരേഷ്‌ഗോപി പോയത്. റെയിൽവേ സ്റ്റേഷനിലും തുടർന്ന് ആശുപത്രിയിലും ചോദ്യങ്ങൾ ചോദിച്ച മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി ഒഴിഞ്ഞുമാറി.

ഛത്തീസ്‌ഗഡിൽ സിസ്റ്റർമാർ അറസ്റ്റിലായ സംഭവത്തിന് ശേഷം സുരേഷ്‌ ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യൻ വോട്ടുകൾ നേടി വിജയിച്ച സുരേഷ്‌ ഗോപി ഇപ്പോൾ മൗനം തുടരുന്നത് തൃശ്ശൂരിലെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. അതേസമയം സുരേഷ് ഗോപിക്ക് പകരം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ടുകളുടെ കാര്യത്തിലും കന്യസ്ത്രീകളുടെ വിഷയത്തിലും സുരേഷ്‌ ഗോപിക്ക് പ്രതികരിക്കേണ്ട ആവശ്യം ഇല്ല എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. വോട്ടുകളിൽ സംശയമുള്ളവർ കോടതിയെ സമീപിക്കണം എന്നും സുരേന്ദ്രൻ പറഞ്ഞു.

0Shares