Categories
Kerala local news national news

കുമ്പള ദേശീയപാതയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്; ആക്ഷൻ കമ്മിറ്റിക്ക് പിന്തുണയുമായി പൊതുജനം രംഗത്തിറങ്ങി; കടകൾ അടച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും; ഉദ്യോഗസ്ഥർ പിന്മാറിയില്ലങ്കിൽ..

കുമ്പള(കാസറഗോഡ്): ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുമ്പള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ടോൾ നിർമ്മാണ സ്ഥലത്തേക്ക് എത്തുന്നതോടെ പോലീസ് തടഞ്ഞു. വിവിധ രാഷ്ട്രീയ സംഘടനാ പ്രവർത്തകർക്കൊപ്പം കടകൾ അടച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും സമരത്തിൽ അണിനിരന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി വൻ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.

പ്രതിഷേധ സമരം ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനറും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. സി.എ. സുബൈർ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ അഷ്‌റഫ് കർള, പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ, വ്യാപാരി നേതാക്കൾ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കൾ ക്ലബ്ബ് ഭാരവാഹികൾ അടക്കം നിരവധിപേർ സംബന്ധിച്ചു. കർണ്ണാടകയിലെ തലപ്പാടിയിൽ നിലവിൽ ഒരു ടോൾ നിലനിൽക്കെ കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ സാധാരണ ജനങ്ങൾക്ക് വലിയ ഭാരമാകും ഉണ്ടാക്കുക. ഉദ്യോഗസ്ഥരുടെ ഈ നീക്കത്തിനെതിരെ വരും ദിവസങ്ങളിലും സമരം ശക്തമാകാനാണ് സാധ്യത.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest