
തളങ്കര(കാസർകോട്): ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. തളങ്കര ഗവ. മുസ്ലീം ഹൈസ്കൂൾ 1982 ബാച്ച് കൂട്ടായ്മ ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത് പഴയ കാല ക്ലാസുകളിലെ കൂടിചേരുകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും വേദിയായി. തളങ്കര ഗ്രൗണ്ടിൽ നിന്നുമായിരുന്നു 32 അംഗങ്ങൾ രണ്ട് ദിവസത്തെ യാത്ര തിരിച്ചത്. സ്ക്കൂൾ പഠനകാലത്തെ മറക്കാനാവാത്ത അനുഭവങ്ങളാണ് യാത്രയിലുടനീളം പങ്ക് വെച്ചത്. ഒപ്പം ഹിന്ദി- മാപ്പിളപ്പാട്ടുകൾ പാടി യാത്ര അടിപൊളിയാക്കി. സമീർ കാസനോവ, ഷാഫി തെരുവത്ത്, മുനീർ സർക്കാവി, കാറു പടിഞാർ, സാദിഖ് ഷമ്മ, ഹാഷിം സേട്ട്, ഹനീഫ്ഫിലിപ്പ്സ് എന്നിവർ മനോഹര ഗാനങ്ങൾ ആലപിച്ചു. ഗാനത്തിന് പിന്തുണയുമായി സഹപാഠികൾ താളം പിടിച്ചു. ആലപ്പുഴ കായലിലെ ആഡംബര ഉല്ലാസ ബോട്ടിൽ കഥ പറഞ്ഞും ചിരിച്ചും സ്ക്കൂൾ പoന കാലത്തെ നിറമുള്ള കഥകൾ അയവിറക്കി.


ക്ലാസ്മേറ്റ്സിനെ പരിചയപ്പെടുത്തലും വിശേഷങ്ങൾ തിരക്കലും വേറിട്ട അനുഭവങ്ങളാക്കി. ഷാഫി തെരുവത്ത് എഴുതിയ മക്ക മദീന പുസ്തകം സഹപാഠികൾ ഏറ്റുവാങ്ങി. ചടങ്ങിൽ മറ്റൊരു സഹപാഠി എഴുതിയ യാത്രാവിവരണ പുസ്തകത്തിൻ്റെ പ്രകാശന നടന്നു. ഒന്നിച്ച് പഠിച്ചിരുന്നവരിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന ദുഖവും ഈ കൂടിച്ചേരലിന് ചെറിയ മങ്ങലേൽപിച്ചു. രണ്ടാം ദിനം മുന്നാറിലെ തണുപ്പും ആസ്വദിച്ച് ആനച്ചാലിലെ റിസോട്ടിൽ വിവിധ കല- മത്സര പരിപാടികളിൽ ഏർപ്പെട്ടു. ശാരീരിക അവശതകൾ മറന്ന് എല്ലാവരും പങ്കുചേർന്നു. രണ്ട് ദിന യാത്രയാണങ്കിലും 43 വർഷത്തിന് മുമ്പ് സ്ക്കൂൾ ക്ലാസിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു യാത്രയെന്ന് സംഘാടകർ പറഞ്ഞു.
