Categories
യൂറോ കപ്പ് സ്വന്തമാക്കി സ്പെയിൻ; ഇംഗ്ലണ്ടിന് ഇത്തവണയും നിരാശ
സ്പെയിനായി 47-ാം മിനുട്ടില്‍ നിക്കോ വില്യംസും 86-ാം മിനുട്ടില്‍ പകരക്കാരൻ മൈക്കല്‍ ഒയാർസബലും ഗോള്‍ നേടി. യൂറോ കപ്പ് സ്വന്തമാക്കി
Trending News





ബർലിൻ: യൂറോ കപ്പില്‍ നാലാം തവണയും മുത്തമിട്ട് സ്പെയിൻ. കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപിച്ചാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയങ്കിലും ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല. സ്പെയിനായി 47-ാം മിനുട്ടില്‍ നിക്കോ വില്യംസും 86-ാം മിനുട്ടില്‍ പകരക്കാരൻ മൈക്കല്‍ ഒയാർസബലും ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ കോള്‍ മറാണ് 73ാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി ആശ്വാസ ഗോള്‍ നേടിയത്. ഒട്ടും ആവേശമില്ലാതെ നീണ്ട ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. യൂറോ കപ്പ് ടൂർണമെന്റില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്പെയിൻ മുന്നേറിയത്. ഒടുവില്‍ കപ്പില്‍ മുത്തമിടുകയും ചെയ്തു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ ഇതിന് മുമ്പ് കപ്പ് നേടിയത്.
Also Read

Sorry, there was a YouTube error.