സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നീലേശ്വരം ബ്ലോക്കിൻ്റെ നിക്ഷേപക സംഗമം

You are currently viewing സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നീലേശ്വരം ബ്ലോക്കിൻ്റെ നിക്ഷേപക സംഗമം

കാസർകോട്: ബ്ലോക്ക് പരിധിയില്‍ കൂടുതല്‍ സംരംഭങ്ങള്‍ വരുന്നതിനും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സുല്‍ഫെക്സ് മാട്രസ് എം.ഡി എം.ടി.പി.മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.വത്സലന്‍, വി.വി. സജീവന്‍, സി.വി.പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്ത 4 മികച്ച സംരംഭ ആശയങ്ങള്‍ സംരംഭകര്‍ അവതരിപ്പിച്ചു. നാല്‍പതോളം സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു. നിലേശ്വരം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.കെ.മിലന്‍ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷന്‍ എം.രമേഷ് നന്ദിയും പറഞ്ഞു.

0Shares