Categories
കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ലക്കി ഡ്രോ വിജയിക്കുള്ള ഡയമണ്ട് നെക്ലസ് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ കൈമാറി
Trending News





കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ലക്കി ഡ്രോയിലെ വിജയികൾക്ക് ഡയമണ്ട് നെക്ലസ് കൈമാറി. ഏറ്റവും പുതിയ വസ്ത്രങ്ങളുടെ ഫാഷൻ കലവറയാണ് ഇമ്മാനുവൽ സിൽക്സിൽ ഉപഭോക്താക്കളായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ക്രിസ്മസ് ജിം ഗിൾസിൻ്റെ ഭാഗമായിട്ടുള്ള ഓരോ 3000 രൂപയുടെ പർച്ചേസിനും 250 രൂപയുടെഫ്രീ പർച്ചേസ്, 5000 രൂപയുടെ പർച്ചേസിന് 500 രൂപയുടെ ഫ്രീ പർച്ചേസ് എന്നീ ഓഫറുകളുംഒരുക്കിയിട്ടുണ്ട്. വെഡിങ് വൈബ്സിൻ്റെ ഭാഗമായി ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ, ആഴ്ചതോറും നറുക്കെടുപ്പിലൂടെ ടി.വി, മിക്സർ ഗ്രൈൻഡർ, വാഷിംഗ് മെഷീൻ തുടങ്ങിയവയും നൽകുന്നു. മാസത്തിൽ നറുക്കെടുപ്പിലൂടെ വെഡിങ് പർച്ചേസ് ഫ്രീയായി നൽകുന്ന ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഏറ്റവും മികവാർന്ന വർണ്ണങ്ങളിൽ തന്നെ അണിഞ്ഞൊരുങ്ങുവാനും വിവാഹ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുവാനും മംഗല്യ നാളുകൾക്ക് വർണ്ണ വസ്ത്രങ്ങൾ കൊണ്ട് സ്വർഗീയ പരിവേഷം സൃഷ്ടിക്കാനും വെഡിങ് വൈബ്സ്. കൂടാതെ ലഹങ്ക, ലാച്ചകൾ എന്നിവയുടെ ഏറ്റവും പുതിയ ട്രെൻഡുകൾ, ഗൗണുകളുടെ വെറൈറ്റി കളക്ഷൻസ്, ബ്രാൻഡുകളുടെ സംഗമഭൂമിയായ ജന്റ്സ് വെയർ വിഭാഗം, കുട്ടികൾക്കായി ഏറ്റവും പുതിയ വസ്ത്ര ശേഖരം എന്നിവ ഇമ്മാനുവലിൻ്റെ പ്രത്യേകതകളാണ്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയിയായ ഒടയഞ്ചാൽ സ്വദേശിനി രാജേശ്വരിക്ക് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ ഡയമണ്ട് നെക്ലസ് കൈമാറി. ചടങ്ങിൽ CEO ടി.ഒ ബൈജു, സി.പി. ഫൈസൽ, ടി.പി. സക്കറിയ, മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ് എന്നിവർ പങ്കെടുത്തു.
Also Read

Sorry, there was a YouTube error.