ഓണം ആവേശമാക്കി ഇമ്മാനുവൽ സിൽക്‌സ്; കാഞ്ഞങ്ങാട് ഷോറൂമിൽ “ഇമ്മാനുവലോണം പോന്നോണം” മേഗാസെയിലിന് വൻ സ്വീകാര്യത; നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ എച്ച് ദിനേശൻ ഐ.എ.എസ് കൈമാറി

You are currently viewing ഓണം ആവേശമാക്കി ഇമ്മാനുവൽ സിൽക്‌സ്; കാഞ്ഞങ്ങാട് ഷോറൂമിൽ “ഇമ്മാനുവലോണം പോന്നോണം” മേഗാസെയിലിന് വൻ സ്വീകാര്യത; നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ എച്ച് ദിനേശൻ ഐ.എ.എസ് കൈമാറി

കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്ത് ഫാഷൻ്റെ പുത്തൻ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഇമ്മാനുവൽ സിൽക്‌സിൽ സമ്മാനപ്പെരുമഴ തുടരുകയാണ്. ഓണം പ്രമാണിച്ച് ഏർപ്പെടുത്തിയ “ഇമ്മാനുവലോണം പോന്നോണം” മേഗാസെയിലിന് വലിയ സ്വീകരണമാണ് ഉപഭോക്താക്കൾ നൽകിയത്. ദിവസേനയുള്ള നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനം കൈമാറി. ഇതിനോടകം നിരവധി ഭാഗ്യശാലികൾക്കാണ് മൈക്രോവേവ് ഓവനും എയർ ഫ്രയെറും അടക്കം നിരവധിയായ സമ്മാനങ്ങളാണ് ലഭിച്ചത്. ഏതൊരു സാധാരണക്കാരനും പ്രാപ്യമായ വിലയിലുള്ള വസ്ത്രങ്ങളുടെ മികച്ച കളക്ഷനും മികച്ച കസ്റ്റമർ സർവീസുമാണ് ഇമ്മാനുവൽ സിൽക്‌സിനെ കസ്റ്റമേഴ്‌സിൻ്റെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ വിജയികളായ നിഷാന്ത് മാണിക്കോത്ത്, രമ്യ നിട്ടടുക്കാം, യമുന കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, സരിത തൈക്കടപ്പുറം, രാജൻ മൂവാരിക്കുണ്ട് കാഞ്ഞങ്ങാട് തുടങ്ങിയവർ യഥാക്രമം ഇൻഡക്ഷൻ കുക്കർ, ഗ്യാസ് സ്റ്റോവ്, എയർ ഫ്രയർ, വാഷിംഗ്‌ മെഷീൻ, എന്നീ സമ്മാനങ്ങൾക്ക് അർഹരായി. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന സമ്മാനദാന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐ.എ.എസ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ചടങ്ങിൽ ഇമ്മാനുവൽ സിൽക്‌സ് ഡയറക്ടർ സി.പി ഫൈസൽ, പി.ആർ.ഒ മുത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ്‌ ടി തുടങ്ങിയവരും നിരവധി ഉപഭോക്താക്കളും ജീവനക്കാരും പങ്കെടുത്തു.

0Shares