പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; പിടിയിലായത് സെക്യൂരിറ്റി ഗാർഡിനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി; അതിഥി തൊഴിലാളി കടും ക്രൂരത നടത്തിയത് ഇളനീർ മോഷ്ടിക്കുന്നതിനിടെ.?

You are currently viewing പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; പിടിയിലായത് സെക്യൂരിറ്റി ഗാർഡിനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി; അതിഥി തൊഴിലാളി കടും ക്രൂരത നടത്തിയത് ഇളനീർ മോഷ്ടിക്കുന്നതിനിടെ.?

കണ്ണൂർ: പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തലശ്ശേരി കണ്ടിക്കൽ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന രാഘവൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഉത്തർപ്രദേശ് സ്വദേശിയാണ്. ചോട്ടാലാൽ S/o.രാം സേവക് പട്ടേൽ എന്ന ഇയാൾക്ക് 33 വയസ്സാണ് പ്രായം. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി. പി. ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവൻ ചോടത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയായ ചോട്ടാലാൽ 1/12/2012 തീയതി രാത്രി 10.30 മണിക്ക് മരണപ്പെട്ട രാഘവൻ സെക്യൂരിറ്റി ഗാർഡ് ആയി ജോലി നോക്കിയിരുന്ന കമ്പനി കോമ്പൗണ്ടിൽ കയറി ഇളനീർ മോഷ്ടിക്കുകയായിരുന്നു. സംഭവം സെക്യൂരിറ്റിയുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രതി ക്രൂരമായ കൊലപാതകം നടത്തി. സെക്യൂരിറ്റി ഗാർഡായ രാഘവനെ കഴുത്തറുത്തു കൊന്നു രക്ഷപ്പെടുകയാനുണ്ടായത്. പ്രതിയെ പിടികിട്ടാത്തതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതി കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞത്. പ്രതിയെ അന്വേഷിച്ചു പോലീസ് ഉത്തർ പ്രദേശിൽ എത്തിയെങ്കിലും പ്രതി അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പ്രതി മംഗലാപുരം ഭാഗത്തു ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവൻ ചോടത്ത്, ASI ബിജു, SCPO ബിജു, CPO പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് കേരള കർണാടക അതിർത്തിയിൽ നിന്നും പ്രതിയെ വലയിലാക്കിയത്.

0Shares