
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഗ്രാമങ്ങളിൽ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ സെമിനാറുകളും മറ്റും ഗ്രാമീണ ജനതയ്ക്ക് നിയമ പരിജ്ഞാനം നൽകാൻ സഹായകമായെന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംഘാടകസമിതി പിരിച്ചുവിടൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം മുതൽ സമാപനം വരെയുള്ള പരിപാടികൾ വൻ വിജയമായിരുന്നു എന്നും ഇതിനായി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. അഡ്വ. എം.സി. ജോസ്, അഡ്വ. പി.നാരായണൻ, വി.എം. ജയദേവൻ, ടി. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. അഡ്വ. പി കെ സതീശൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. അഡ്വ. കെ.സി.ശശീന്ദ്രൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അഡ്വക്കേറ്റ് കെ.എൽ. മാത്യു നന്ദിയും പറഞ്ഞു.
