Categories
articles Kerala local news

ജന്മിത്വം അവസാനിപ്പിച്ചതിൻ്റെ അമ്പത്തിയഞ്ചാം വാർഷിക ആഘോഷവും കർഷക തൊഴിലാളി കുടുംബ സംഗമവും; ജില്ലാതല ഉദ്ഘാടനം നടന്നു; ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

രാവണേശ്വരം(കാഞ്ഞങ്ങാട്): കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു.വിൻ്റെ നേതൃത്വത്തിൽ ജന്മദിനം അവസാനിപ്പിച്ചതിൻ്റെ അമ്പത്തിയഞ്ചാം വാർഷിക ആഘോഷവും കർഷക തൊഴിലാളി കുടുംബവും നടന്നു. ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു. രാവണേശ്വരം മാക്കിയിൽ നടന്ന പരിപാടി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 1970ലെ സി. അച്യുതമേനോൻ സർക്കാരാണ് ജന്മിത്വം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് ഇന്നത്തെ നിലയിൽ ജീവിക്കുന്നതിന് ജനങ്ങൾക്ക് അവസരം ഉണ്ടായതെന്നും പുതിയ തലമുറ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കണമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ വച്ച് 30 ഓളം മുതിർന്നകർഷകരെ ആദരിക്കുന്ന ചടങ്ങും അദ്ദേഹം നിർവഹിച്ചു. ബി.കെ.എം.യു ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു.

ഭൂപരിഷ്കരണ നിയമം പുനർവായന എന്ന വിഷയത്തിൽ ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. കൃഷ്ണൻ, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എൻ. ബാലകൃഷ്ണൻ, എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കരുണാകരൻ കുന്നത്ത്, എ.ഐ.ടി.യു.സി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ.ദാമോദരൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി. മിനി, സി പി.ഐ അജാനൂർ ലോക്കൽ സെക്രട്ടറി മണ്ഡലം സെക്രട്ടറി എം. മുരളീധരൻ എന്നിവർ സംസാരിച്ചു. ബി.കെ.എം.യു കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest