
മാധ്യമങ്ങളോട് കടക്കൂ പറത്തെന്ന് താന്‍ ഒരിക്കലും പറയില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും ജനാധിപത്യത്തിൻ്റെ നെടുംതൂണാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ പതിവായി കാണാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ സുരക്ഷാ ലംഘനമുണ്ടായതായി അറിയിച്ച ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെയും വിമര്‍ശിച്ചു. ‘ക്രിമിനില്‍ പരാമര്‍ശത്തില്‍ തെറ്റില്ല. 100 വയസ് കഴിഞ്ഞാല്‍ കൈയ്യേറ്റം ചെയ്യാമോ, കുറ്റകൃത്യം ചെയ്തയാളെ പിന്നെന്ത് വിളിക്കണം’ ചോദിച്ചു. കണ്ണൂര്‍ വി.സി അധികാര ദുര്‍വിനിയോഗം നടത്തിയതായും ഗവര്‍ണര്‍ ആരോപിച്ചു.
ചെപ്പടിക്ക് ബദല്‍ പിപ്പിടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജി നിര്‍ദേശത്തില്‍ തിരുത്തി ഗവര്‍ണര്‍. ഒന്‍പത് വി.സിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ വിശദീകരിക്കണം.

വി.സി നിയമനത്തില്‍ സുപ്രീം കോടതി ഉത്തരവ് വ്യക്തമാണ്. കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വി.സിമാരെ നിയന്ത്രിക്കുന്നത് എല്‍.ഡി.എഫ് ആണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. കെ.ടി.യു നിയമനം റദ്ദാക്കിയത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വി.സിമാര്‍ക്കെതിരെ കൂടി നടപടിയുണ്ടാകുമെന്ന സൂചനയും ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനത്തില്‍ നല്‍കി. വിവരമില്ലാത്തവരാണ് കേരളം ഭരിക്കുന്നത്. സുപ്രീം കോടതി വിധിയാണ് രാജ്യത്തെ നിയമം, ഇത് കേരളത്തിന് ബാധകമല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു. വി.സി നിയമനത്തില്‍ ചട്ടം പാലിച്ചത് ഒരു സര്‍വകലാശാലയില്‍ മാത്രമാണെന്നും ജനാധിപത്യമെന്നാല്‍ നിയമ വാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
