അതിപുരാതനമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ രാവണീശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നചിന്തയുടെ നവീകരണ പ്രവർത്തനങ്ങൾ; ആഘോഷ കമ്മിറ്റി രൂപീകരണവും പന്തൽ സമർപ്പണവും നടന്നു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing അതിപുരാതനമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ രാവണീശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നചിന്തയുടെ നവീകരണ പ്രവർത്തനങ്ങൾ; ആഘോഷ കമ്മിറ്റി രൂപീകരണവും പന്തൽ സമർപ്പണവും നടന്നു

പെരിയ(കാസറഗോഡ്): കാസറഗോഡ് ജില്ലയിലെ അതിപുരാതനമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ രാവണീശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നചിന്തയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കും. 2025 ഡിസംബർ 22 മുതൽ 25 വരെ നവീകരണ കലശവും 28 മുതൽ 31 വരെ കളിയാട്ട മഹോത്സവവും നടക്കുകയാണ്. നവീകരണ കലശ കളിയാട്ട മഹോത്സവത്തിൻ്റെ വിജയത്തിനായുള്ള ആഘോഷ കമ്മിറ്റി രൂപീകരണവും ക്ഷേത്രത്തിൽ മാതൃസമിതി പണിതീർത്ത പന്തൽ സമർപ്പണവും നടന്നു. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രം മുൻ മേൽശാന്തി പുതിയേടം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാതൃസമിതി നിർമ്മിച്ചു നൽകിയ പന്തൽ സമർപ്പണം രാവണീശ്വരം പെരും തൃക്കോവിലപ്പൻ ക്ഷേത്ര മേൽശാന്തി എം.എം വാസുദേവൻ മല്ലിശ്ശേരി നിർവഹിച്ചു.

ക്ഷേത്രം പ്രസിഡണ്ട് എൻ. അശോകൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേത്രം മേൽശാന്തി പട്ടേന ശ്രീനിവാസൻ നമ്പൂതിരി എൻ.കുഞ്ഞിക്കേളു നമ്പ്യാർ, ടി.കുഞ്ഞിക്കണ്ണൻ, എൻ.രാഘവൻ നമ്പ്യാർ, ബാലകൃഷ്ണൻ ആലക്കോട്, ഡോക്ടർ നാരായണൻ പള്ളിക്കാപ്പിൽ, കുഞ്ഞിരാമൻ മൊട്ടമ്മൽ, എ. തമ്പാൻ മക്കാകോട്ട്, കെ.ടി സുജീഷ്, നാരായണൻ അരീക്കര, സജിത ബാലൻ, ഉഷ രവീന്ദ്രൻ, ബാലകൃഷ്ണൻ തണ്ണോട്ട്, വി.വി ഗോവിന്ദൻ, ശിവശങ്കരൻ പണിക്കർ എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം സ്വാഗതവും ട്രഷറർ കെ.വി പ്രവീൺകുമാർ കണിയാം വളപ്പ് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി ചെയർമാനായി എൻ.കുഞ്ഞിക്കേളു നമ്പ്യാരെയും ജനറൽ കൺവീനറായി വി. വി.ഗോവിന്ദനെയും ട്രഷററായി കെ.വി. പ്രവീൺകുമാർ കണിയാം വളപ്പിനെയും വർക്കിംഗ് ചെയർമാൻമാരായി എ. തമ്പാൻ മക്കാകോട്, അനീഷ് ദീപം, എൻ. അശോകൻ നമ്പ്യാർ ജോയിൻ കൺവീനർമാരായി എ. ബാലൻ, പി. രവീന്ദ്രൻ, എൻ. ബാലചന്ദ്രൻ നമ്പ്യാർ എന്നിവരെയും തിരഞ്ഞെടുത്തു.

0Shares