രാവണീശ്വരം കോതോളംര ദുർഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണവും കളിയാട്ട മഹോത്സവവും; മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം മാതൃ സംഗമം സംഘടിപ്പിച്ചു; എം. ഗൗരി ഉദ്ഘാടനം ചെയ്തു

You are currently viewing രാവണീശ്വരം കോതോളംര ദുർഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണവും കളിയാട്ട മഹോത്സവവും; മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം മാതൃ സംഗമം സംഘടിപ്പിച്ചു; എം. ഗൗരി ഉദ്ഘാടനം ചെയ്തു

പെരിയ(കാസറഗോഡ്): രാവണീശ്വരം കോതോളംര ദുർഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിൻ്റെ വിജയത്തിനായി ക്ഷേത്ര മാതൃ സമിതിയുടെയും മഹോത്സവ കമ്മിറ്റി വനിതാ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ മാതൃ സംഗമം സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി മാതൃ സംഗമം ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം ചെയർപേഴ്സൺ ഉഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രഭാഷകൻ വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.

ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. കുഞ്ഞിക്കേളു നമ്പ്യാർ, കൺവീനർ വി.വി ഗോവിന്ദൻ, ക്ഷേത്രം പ്രസിഡണ്ട് എൻ. അശോകൻ നമ്പ്യാർ, വർക്കിംഗ് ചെയർമാൻ തമ്പാൻ മക്കാക്കോട്, ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം, ആഘോഷ കമ്മിറ്റി ട്രഷറർ കെ.വി പ്രവീൺകുമാർ, മാക്കി വിഷ്ണു മൂർത്തി ദേവസ്ഥാനം മാതൃസമിതി പ്രസിഡണ്ട് ശാന്ത അശോകൻ, കളരിക്കാൽ മുളവന്നൂർ ഭഗവതി ക്ഷേത്ര മാതൃ സമിതി സെക്രട്ടറി പി. ഗീത, തണ്ണോട്ട് മഹാവിഷ്ണുക്ഷേത്ര മാതൃസമിതി സെക്രട്ടറി ഉഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം കൺവീനർ സജിത ബാലൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ജയശ്രീ മാധവൻ നന്ദിയും പറഞ്ഞു.

0Shares