
കാഞ്ഞങ്ങാട്: തുളുച്ചേരി കാഞ്ഞങ്ങാടൻ വീട് തറവാട് ശ്രീ വിഷ്ണുമൂർത്തി, ചാമുണ്ടേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം നവംബർ 9,10, ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്നു. നവംബർ 9 ഞായറാഴ്ച രാത്രി രാത്രി തെയ്യം കൂടലും തുടർന്ന് കുളിച്ചേറ്റവും അരങ്ങിലെത്തി. നവംബർ 10 രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, പടിഞ്ഞാറേ ചാമുണ്ഡി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം നൽകി. അന്നദാനവും നടന്നു. കളിയാട്ട മഹോത്സവത്തിൽ പങ്കാളികളാകാൻ തറവാട്ട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളുമടക്കം നിരവധി പേർ ദേവ സന്നിധിയിൽ എത്തി.
