Trending News





കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടൻറ് ഡോ. ജമാൽ അഹ്മദ് കെ.ജി.എം.ഒ.എയുടെ അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്കുള്ള സംസ്ഥാന തല ബെസ്റ്റ് ഡോകടർ അവാർഡിന് അർഹനായി. ഹെൽത്ത് സർവീസിൽ മെഡിക്കൽ ഓഫീസർ, സുപ്രണ്ടൻ്റ് എന്നീ നിലകളിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സേവനങ്ങൾ മുൻ നിർത്തിയാണ് അവാർഡ്. നിലവിൽ കാസർഗോഡ് ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടായ അദ്ദേഹം നീലേശ്വരം താലുക്ക് ആശുപത്രി സുപ്രണ്ട്, വയനാട് ജില്ലാ ഡപ്യൂട്ടി ഡി.എം.ഒ, കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ സുപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ മംഗൽപാടി, കുമ്പള സി.എച്ച്.സി, മൊഗ്രാൽപുത്തുർ, പുത്തിഗെ പി.എച്ച്.സി എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസറായി പ്രവത്തിച്ചിട്ടുണ്ട്. മംഗൽപാടി, നീലേശ്വരം ഉൾപ്പടെ സേവനം ചെയ്ത സ്ഥാപനങ്ങളിലെല്ലാം രോഗി സൗഹാർദ്ദ ആശുപത്രിയാക്കാനുള്ള ശ്രമം നടത്തുകയും ഒരളവുവരെ വിജയിക്കകയും ചെയ്തിരുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ കൂട്ടായ്യ ഉണ്ടാക്കുകയും കൂട്ടായ്യയുടെ പരിശ്രമഫലമായി മൂന്ന് പ്രാവശ്യം തുടർച്ചയായി കായ കൽപം അവാർഡ് ലഭിക്കുകയും ചെയ്തു. എം.ആർ വാക്സിനേഷൻ കാമ്പയിനിലും കോവിഡ് കാലത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ഇക്കാലത്ത് നടത്തിയ സേവനങ്ങൾ പരിഗണിച്ച് പി.ആർ പണിക്കർ അവാർഡും ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ.എ തുടങ്ങിയ സംഘടകളുടെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കുമ്പളയിൽ ജോലി ചെയ്യുമ്പോൾ ആർ.എൻ.ടി.സി.പി യിൽ നടത്തിയ സേവനങ്ങൾ പരിഗണിച്ച് ജില്ലാതല അവാർഡും ലഭിച്ചു. കാസർഗോസ് ജനറൽ ആശുപത്രിയിൽ സേവനക്കാലത്ത് രണ്ട് പ്രാവശ്യം കായികൽപം അവാർഡും 88 പോയൻ്റോട് കൂടി എം.ബി.എഫ്.എച്ച്.ഐ സർട്ടിഫിക്കറ്റും കാസർ ഗോഡ് ജനറൽ ആശുപത്രിക്ക് ലഭിച്ചിട്ടിട്ടുണ്ട്. 2007 മുതൽ 2024 വരെ തുടർച്ചയായി കെ.ജി.എം.ഒ.എ യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സംഘടനയുടെ ജില്ല സെക്രട്ടറി, പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ജനുവരി 19ന് കോട്ടയം കുമരകത്ത് ചേരുന്ന കെ.ജി.എം.ഒ.എ യുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് അവാർഡ് സ്വീകരിക്കും.
Also Read

Sorry, there was a YouTube error.