Categories
തെരുവ് നായ അല്ല, നായയുടെ വിലപോലും മനുഷ്യ ജീവൻ നൽകാത്ത ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് നാടിന് ഭീഷണി; കണ്ണൂരില്‍ ഇന്ന് 11 പേർക്കും ഇന്നലെ 56 പേർക്കും കടിയേറ്റു; അഞ്ച് വയസ്സുകാരന് പേവിഷബാധയുടെ ലക്ഷണം
Trending News





SPECIAL REPORT കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായകളുടെ വിളയാട്ടം തുടരുന്നു. തെരുവ് നായകളുടെ ആക്രമണത്തില്‍ ഇന്ന് 11 പേര്‍ക്കും ഇന്നലെ 56 പേർക്കും കടിയേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ച സംഭവം കണ്ണൂരിനെ ഞട്ടിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനോ ഉദ്യോഗസ്ഥർക്കോ ഒരു അനക്കവുമില്ല. ഇന്നലെ താവക്കര പുതിയ ബസ് സ്റ്റാന്‍ഡ്, പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബേങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളിലായിരുന്നു തെരുവ് നായകൾ ആക്രമണംനടത്തിയത്. നഗരത്തിലെത്തുന്ന കാൽനട യാത്രക്കാർക്കാണ് കൂടുതലും കടിയേൽക്കുന്നത്. നടന്നു പോകുന്ന വിദ്യാര്‍ഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭരണസംവിധാനം അനങ്ങാത്തത്തിലുള്ള അമർഷം നാട്ടുകാർക്കുണ്ട്. അതേസമയം കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം കണ്ടതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വലത് കണ്ണിനും ഇടതുകാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനെടുത്തു. കുട്ടി ഇപ്പോൾ പരിയാരത്ത് ചികിത്സയിലാണ്.

Sorry, there was a YouTube error.