തെക്കിൽ ദേശിയ പാതയിലെ അപകടത്തിൽ വിറങ്ങലിച്ച് നാട്; സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing തെക്കിൽ ദേശിയ പാതയിലെ അപകടത്തിൽ വിറങ്ങലിച്ച് നാട്; സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി

ചട്ടഞ്ചാൽ (കാസർകോട്): തെക്കിൽ ദേശിയ പാത 66 ൽ നാടിനെ നടുക്കി അപകടം. സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായിരിക്കുന്നത്. സ്ത്രീ തൽക്ഷണം മരണപെട്ടു. കൂടെയുണ്ടായിരുന്ന ഭർത്താവിനും മക്കൾക്കും പരിക്കില്ല എന്നാണ് വിവരം. ഭർത്താവ് മണിയും മക്കളായ നാലു വയസ്സുകാരി ആരാധ്യ ഒരു വയസ്സുകാരൻ ആദി എന്നിവരടങ്ങുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. പൈക്ക ചന്ദ്രപ്പാറയിലെ ശശികല (34) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. ദേശീയപാത തെക്കിലിനും ചട്ടഞ്ചാലിനും ഇടയിലെ കയറ്റത്തിൽ ടാറ്റ കോവിഡ് ആശുപത്രി റോഡിനു സമീപമാണ് അപകടമുണ്ടായിരിക്കുന്നത്.

0Shares