ധർമ്മസ്ഥല വിഷയം, സാക്ഷി ചിന്നയ്യ പറഞ്ഞതുപോലെ.? SIT സംഘം നടത്തിയ പരിശോധനയിൽ നിരവധി അസ്ഥികൂടങ്ങളും തലയോട്ടിയും ലഭിച്ചതായി റിപ്പോര്‍ട്ട്; കൂടുതൽ അറിയാം..

You are currently viewing ധർമ്മസ്ഥല വിഷയം, സാക്ഷി ചിന്നയ്യ പറഞ്ഞതുപോലെ.? SIT സംഘം നടത്തിയ പരിശോധനയിൽ നിരവധി അസ്ഥികൂടങ്ങളും തലയോട്ടിയും ലഭിച്ചതായി റിപ്പോര്‍ട്ട്; കൂടുതൽ അറിയാം..

മംഗളുരു: കർണ്ണാടകയിലെ ധർമ്മസ്ഥല വിഷയത്തിൽ കൂടുതൽ തെളിവുകൾ. SIT സംഘം നടത്തിയ പരിശോധനയിൽ നിരവധി അസ്ഥികൂടങ്ങളും തലയോട്ടിയും കിട്ടിയത്. ബങ്കലെഗുഡേ വനത്തിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് തലയോട്ടികളാണ്. തലയോട്ടിക്കൊപ്പം അസ്ഥികൂടവും ലഭിച്ചിട്ടുണ്ട്. സമീപത്തുനിന്ന് 7 വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും തിരച്ചിലില്‍ കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം 7 ആയി.

കർണാടക ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ബങ്കലെഗുഡേ വനമേഖലയിൽ പരിശോധന. ഈ പരിശോധനയിൽ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചു. ബങ്കലെഗുഡേയിൽ സാക്ഷി ചിന്നയ്യ മൃതദേഹം കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി രണ്ട് പ്രദേശവാസികൾ രംഗത്തുവന്നിരുന്നു. ഇവർ നൽകിയ ഹർജിയിലാണ് പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

0Shares