Categories
education news

ഓണ്‍ ലൈന്‍ വിക്‌ടേഴ്‌സ് ചാനൽ ക്ലാസ്: കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്

മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

കോവിഡ് 19യുടെ പശ്ചാത്തലത്തിൽ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകളിൽ കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്. മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവൺമെന്റ്, എയ്ഡഡ് സ്‌കൂൾ അധ്യാപകർ, ടി.ടി.ഐ ഡയറ്റ് അധ്യാപകർ, സമഗ്ര ശിക്ഷയ്ക്ക് കീഴിലുളള അധ്യാപകർ എന്നിവർക്ക് മൂന്ന് മുതൽ അഞ്ച് മിനിട്ട് വരുന്ന ഒരു വീഡിയോ പാഠം റെക്കോർഡ് ചെയ്ത് 8547869946 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേയ്‌ക്കോ, classchallenge.dge@gmail.com ലേക്കോ അയയ്ക്കാം. ക്ലാസ്സെടുക്കുന്ന അധ്യാപകരുടേയും സ്‌കൂളിന്‍റെയും പേര്, ക്ലാസ്സ്, വിഷയം എന്നിവയും രേഖപ്പെടുത്തണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *