
ദേലംപാടി(കാസറഗോഡ്): ദേലംപാടിയിൽ ബി.എൽ.ഒയെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. BLO അജിത് പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള SIR (പ്രത്യേക തീവ്ര വോട്ടർ പരിഷ്കരണം) ദ്രുത ഗതിയിൽ സംസ്ഥാനത്തും നടന്നു വരുകയാണ്. അതിനിടെ ഉദുമ നിയോജക മണ്ഡലത്തിലെ Booth No.78 ലെ Booth Level Officer ആയ (BLO) അജിത് പി എന്നവരെ ദേലംപാടി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറായ സുരേന്ദ്രൻ എന്നവർ ഭീഷണി പെടുത്തുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ERO ഉദുമ യുടെ പരാതിയിന്മേലും BLO യുടെ പരാതിയിന്മേലും ആദൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ FIR രജിസ്റ്റർ ചെയ്തു എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സി.പി.എം നേതാവ് കൂടിയായ വാർഡ് മെമ്പറെ കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തു എന്നാണ് വിവരം.
