ചെറുവത്തൂർ മട്ടലായി ദേശീയ പാതയിലെ വിള്ളൽ; കാസറഗോഡ് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing ചെറുവത്തൂർ മട്ടലായി ദേശീയ പാതയിലെ വിള്ളൽ; കാസറഗോഡ് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി; കൂടുതൽ അറിയാം..

കാസറഗോഡ്: ചെറുവത്തൂർ മട്ടലായി ദേശീയ പാതയിലെ വിള്ളൽ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കാസറഗോഡ് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തി. കാഞ്ഞങ്ങാട് ആർഡിഒ യുടെ പ്രതിനിധി സീനിയർ സൂപ്രണ്ട് ഇ എം ബിജു ഹൊസ്ദുർഗ് തഹസിൽദാർ പി കെ പ്രേമാനന്ദ്, ഡപ്യൂട്ടി തഹസിൽദാർ പി വി തുളസീരാജ് സോയൽ കൺസർവേഷൻ ഓവർസീയർ കെ. നജിബുദ്ധീൻ, റംല എൻ മൈനിങ് & ജിയോളജി അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് അജിത് എൽ , അമൃത കെ , ചന്തേര പൊലീസ് ഇൻസ്പെക്ടർ ഷിജു എം വി , എം വി ഐ വിജയൻ എം പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയർ സുനിൽകുമാർ എസ് ഷാജി തയ്യിൽ പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ വി ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.എസ്. അരുണിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ പ്രശ്നങ്ങൾ അവതരിപ്പിച്ചു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം കെ ഹരിദാസ് അടക്കമുള്ള ജനപ്രതിധികളും കരാർ കമ്പനി പ്രതിനിധികളും സന്നിഹിതരായി.

0Shares