Categories
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു
Trending News


കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. വെള്ളം നൽകുന്നതിനിടെ പെട്ടെന്ന് ആന ഇടയുകയായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ക്ഷേത്ര പരിസരം ഭീതിയിലായിരുന്നു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ആന തകർത്തു. ക്ഷേത്രത്തിൻ്റെ മതിലും തകർന്നിട്ടുണ്ട്. പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചെങ്കിലും ചങ്ങല പൊട്ടിക്കുകയാണുണ്ടായത്. അക്രമാസക്തനായ ആനയെ മണിക്കൂറുകളോളമായി നടത്തിയ ശ്രമത്തിനൊടുവിൽ കയറും ചങ്ങലയും ഉപയോഗിച്ച് തളച്ചത്. നിലവിൽ ആന ശാന്തനായിരിക്കുകയാണ്.
Also Read

Sorry, there was a YouTube error.