
കാസർകോട്: ചെർക്കള കെ.കെ പുറത്ത് ആരംഭിച്ച സി.എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 2ന് കേരള വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എൽ എ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ താരം നവ്യാ നായർ ഗൈനക്ക്, പ്രൈവറ്റ് ബർത്ത് സൂട്ട്, കോസ്മറ്റോളജി ഡിപ്പാർട്ട്മെൻ്റുകൾ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ജനപ്രതിനിധികൾ മറ്റു വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ ഉദ്‌ഘാടനങ്ങൾ നിർവഹിക്കുമെന്ന് ചെയർമാൻ സി.എം. അബ്ദുൾ ഖാദർ ഹാജി, മാനേജിംഗ് ഡയറക്ടർ ഡോ: മൊയ്തീൻ ജാസിർ അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌പെഷ്യാലിറ്റി ചികിത്സാരംഗത്ത് ഇപ്പോഴും മംഗലൂരുവിനേയും കണ്ണൂരിനേയും ആശ്രയിക്കേണ്ടി വരുന്ന ജില്ലയിലെ ആളുകൾക്ക് ഇനി മുതൽ മെച്ചപ്പെട്ട ചികിത്സക്ക് സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെ ആശ്രയിക്കാമെന്ന് ഭാരവാഹികൾ പറഞ്ഞു. കാസര്‍കോടിൻ്റെ ആരോഗ്യമേഖലയിലെ ദുരവസ്ഥയ്ക്കു ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി പ്രഖ്യാപിച്ച് 2 വർഷത്തിനകം തന്നെ പൂർണ്ണ തോതിൽ സജ്ജമാക്കാൻ ആയതായും ഡോ: ജാസിർ അലി പറഞ്ഞു. ജില്ലയുടെ മലയോര പ്രദേശത്തുനിന്നും അടക്കം എല്ലാഭാഗത്തുനിന്നും ആളുകള്‍ക്ക് വളരെ എളുപ്പം എത്തിപ്പെടാന്‍ പാകത്തിലാണ് കാസർകോട് ചെര്‍ക്കളയിലെ കെ.കെ പുറം ആശുപത്രി പണിയാൻ തിരഞ്ഞെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് കാലത്താണ് ജില്ലയിലെ ആരോഗ്യ മേഖല സ്തംഭിച്ചത്. കർണ്ണാടകയിലെ അതിർത്തി അടഞ്ഞതോടെ പലരും മരണപെട്ടു. അപ്പോഴാണ് കാസർകോട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആവശ്യകത മനസ്സിലാക്കി പദ്ധതിയുമായി മുന്നോട്ട് വന്നത്. പലരും പദ്ധതി പ്രഖ്യാപിച്ചെങ്കിലും വാഗ്ദാനം മാത്രമായി ഒതുങ്ങി. എന്നാൽ സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തന സജ്ജമാക്കാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ തന്നെ ആദ്യമായി ഫുള്‍ടൈം ന്യൂറോളജിസ്റ്റ്, നെഫ്‌റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണ്. ഹൃദയ ആഘാതം മുൻകൂട്ടി കണ്ടെത്തുന്നതിന് അയ്യായിരം രൂപയുടെ ടെസ്റ്റുകൾ 3777 രൂപയ്ക്ക് നൽകുന്ന ഹെൽത്ത്പാക്കേജ് ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ എമര്‍ജന്‍സി കേസുകളും, ആക്‌സിഡന്റ് കേസുകളും ഉള്‍പ്പെടെയുള്ളവ മാനേജ് ചെയ്യാന്‍ പ്രാപ്തിയുള്ള വന്‍കിട ആശുപത്രിയില്‍ 24 മണിക്കൂര്‍ ഇന്റന്‍സി വിസിറ്റ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അത്യാധുനിക രീതിയിലുള്ള പീഡിയാട്രിക് ഐ.സി.യു, അതിനൂതനമായ പ്രൈവറ്റ് ബര്‍ത്ത് സ്യൂട്ട് ഡെലിവറി (രോഗിയുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രസവ സമയത്ത് ആശ്വസിപ്പിക്കുന്നതിനായി അടുത്ത് നില്‍ക്കാനുള്ള അവസരം), കുട്ടികളില്ലാത്തവര്‍ക്ക് ഉത്തര മലബാറിലെ ഏറ്റവും മികച്ച വന്ധ്യത ചികിത്സയും ലഭ്യമായിരിക്കും. കൂടാതെ പീഡിയാട്രിക് നിയോനാറ്റല്‍ ഐ.സി.യു, 15 ബെഡോടും വെന്റിലേറ്ററോടും കൂടിയ മെഡിക്കല്‍ ഐ.സി.യു, എല്ലാ സൗകര്യങ്ങളോടും കൂടിയ ക്വാഷ്വാലിറ്റി തുടങ്ങിയവയും സജ്ജമായി കഴിഞ്ഞു. മൂന്ന് ഓപ്പറേഷന്‍ തീയറ്റര്‍, സ്‌പെഷ്യലിസ്റ്റുകളായ പീഡിയാട്രീഷ്യന്‍, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജിസ്റ്റ്, ഓര്‍ത്തോപിഡിഷ്യന്‍, ജനറല്‍ സര്‍ജന്‍, ഇ.എന്‍.ടി, ഒഫ്റ്റാള്‍മോളജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് തുടങ്ങിയവരും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളായ യൂറോളജിസ്റ്റ്, ക്യാന്‍സര്‍ വിദഗ്ധന്‍മാര്‍, ഡയബറ്റോളജിസ്റ്റ്, റൂമെറ്റോളജിസ്റ്റ്, ഗ്യാസ്‌ട്രോ എന്‍ഡോളജിസ്റ്റ് എന്നിവരുടേയും സേവനം ലഭ്യമായിരിക്കുമെന്നും മാനേജ്‌മെന്റ്റ് പ്രതിനിധികൾ പറഞ്ഞു.
